Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blue Economy

Alappuzha

ബ്ലൂ ​ഇ​ക്കോ​ണ​മി ആ​ഗോ​ള സം​ഗ​മം ഇ​ന്നും നാ​ളെ​യും ചേ​ര്‍​ത്ത​ല നൈ​പു​ണ്യ​യി​ല്‍

ചേ​ര്‍​ത്ത​ല: ആ​ല​പ്പു​ഴ​യെ ഇ​ന്ത്യ​യു​ടെ ബ്ലൂ ​ഇ​ക്കോ​ണ​മി ആ​യി ഉ​യ​ര്‍​ത്തു​ക എ​ന്ന വി​ശാ​ല ല​ക്ഷ്യ​ത്തോ​ടെ വേ​മ്പ​നാ​ട് ഡ​യ​ലോ​ഗ്‌​സ് 2026 എ​ന്ന പേ​രി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ സിം​പോ​സി​യം ഇ​ന്നും നാ​ളെ​യു​മാ​യി ചേ​ര്‍​ത്ത​ല നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 10.45ന്ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ ഓ​ണ്‍​ലൈ​ന്‍ സ​ന്ദേ​ശം ന​ല്‍​കും.

പി.​പ്ര​സാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ഫാ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, ഡോ. ​അ​ജ​യ് കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​സാ​രി​ക്കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പ​തി​നൊ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്ന് 40 ല്‍ ​പ​രം വി​ദ​ഗ്ധ​രും ഗ​വേ​ഷ​ക​രും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളും സിംപോ​സി​യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ക​ട​ലോ​രം, വേ​മ്പ​നാ​ട് കാ​യ​ല്‍, ജ​ല​പാ​ത​ക​ൾ, മ​ത്സ്യ​ബ​ന്ധ​നം, അ​ക്വാ​ക​ള്‍​ച്ച​ര്‍, ക​യ​ർ, കൃ​ഷി, ജ​ല​ഗ​താ​ഗ​തം, കാ​യ​ല്‍ ടൂ​റി​സം തു​ട​ങ്ങി ആ​ല​പ്പു​ഴ​യു​ടെ സ​വി​ശേ​ഷ വി​ഭ​വ​ങ്ങ​ളെ സു​സ്ഥി​ര​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ വി​ക​സ​ന മാ​തൃ​ക​ക​ള്‍ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ന്‍റ് ഓ​ഷ്യ​ന്‍ സ്റ്റ​ഡീ​സ് (കു​ഫോ​സ്) വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ബി​ജു കു​മാ​ര്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ള​ജ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​എം. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. കേ​ര​ള ബ്ലൂ ​ഇ​ക്കോ​ണ​മി- വി​ഷ​ൻ, പോ​ളി​സി, ആ​ന്‍റ് സ​സ്‌​റ്റ​യ്ന​ബി​ള്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​എം​എ​ഫ്ആ​ര്‍​ഐ കൊ​ച്ചി പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ.​പി. ഷി​നോ​ജ് പ്ലീ​ന​റി പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി വി​സി​റ്റിം​ഗ് പ്ര​ഫ​സ​റും ആ​ദി ശ​ങ്ക​ര കോ​ള​ജ് സീ​നി​യ​ര്‍ അ​സോ.​ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ജേ​ക്ക​ബ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​നാ​കും. സ്വീ​ഡ​ന്‍ സ്‌​റ്റോ​ക്‌​ഹോം യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​ര്‍ ഡോ. ​തോ​മ​സ് ഹാ​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ല​പ്പു​ഴ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ബ്ലൂ ​ഇ​ക്കോ​ണ​മി എ​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ന​ല്‍ ച​ര്‍​ച്ച ന​ട​ക്കും. കേ​ര​ള റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ടൂ​റി​സം മി​ഷ​ന്‍ സൊ​സൈ​റ്റി സി​ഇ​ഒ കെ. ​രൂ​പേ​ഷ് കു​മാ​ർ, ഓ​ള്‍ കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി. ​വി​നോ​ദ്, ഓ​ള്‍ കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍, കേ​ര​ള ഹോം ​സ്‌​റ്റേ ആ​ന്‍റ് ടൂ​റി​സം പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വ​ദ​ത്ത​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഡോ.​ഉ​മ്മ​ന്‍ മാ​മ്മ​ന്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ നട​ക്കു​ന്ന സ​മാ​ന്ത​ര സാ​ങ്കേ​തി​ക സെ​ഷ​നു​ക​ളി​ല്‍ ഫി​ഷ​റീ​സ്, അ​ക്വാ​ക​ള്‍​ച്ച​ർ, തീ​ര​ദേ​ശ സാം​സ്‌​കാ​രി​ക-​ജീ​വി​ത രീ​തി​ക​ൾ, ബ്ലൂ ​ടൂ​റി​സം, സ​മു​ദ്ര വ്യ​വ​സാ​യ​ങ്ങ​ൾ, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, കാ​ലാ​വ​സ്ഥാ പ​ഠ​നം, ഊ​ര്‍​ജ സം​ര​ക്ഷ​ണം, പു​ന​രു​പ​യോ​ഗം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

Latest News

Corehub Up